ഹൈദരാബാദ്: തനിക്കു വേണ്ടതെല്ലാം നേരത്തെ തന്നെ വിവാദങ്ങളിലൂടെ സ്വന്തമാക്കിയിട്ടുണ്ടെന്ന് നടിയും മോഡലുമായ പൂനം പാണ്ഡെ. ഒരു തരത്തില്‍ പറഞ്ഞാല്‍ തനിക്ക് വിവാദങ്ങള്‍ ഇഷ്ടമാണെന്നും പൂനം വെളിപ്പെടുത്തി.
” ഒരു തരത്തില്‍, ഞാന്‍ വിവാദങ്ങളെ ഇഷ്ടപ്പെടുന്നു. നല്ല വര്‍ക്ക് കിട്ടിയതിനാല്‍, ഇപ്പോള്‍ വിവാദകരമായ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എനിക്കു വേണ്ടതെല്ലാം വിവാദങ്ങളിലൂടെ നേടിയതാണ്.” പൂനം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
“മാലിനി ആന്റ് കമ്പനി” യെന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിക്കുകയാണ് പൂനം. ആക്ഷന്‍ ത്രില്ലറാണ് “മാലിനി ആന്റ് കമ്പനി”. ഇതുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.
തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫാന്റസിയും റൊമാന്സും സംയോജിപ്പിച്ചെടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന് വീരു. കെ പറഞ്ഞു. പൂനമാണ് ചിത്രത്തിലെ നായികയെന്നും അദ്ദേഹം വ്യക്തമാക്കി.
” അഭിനയ പ്രാധാന്യമുള്ള വേഷമാണിത്. എന്റേതൊരു സ്പെഷല്‍ റോളാണ്. നിങ്ങള്‍ക്കെന്നെ ഇതില്‍ ബിക്കിനിയിലും കാണാം, പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. എനിക്ക് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. ഇതില്‍ ആക്ഷനും വൈകാരികതയുമെല്ലാം ഉണ്ട്.” പൂനം പറഞ്ഞു.
മനിഷ ഫിലിംസിന്റഎ ബാനറില്‍ മഹേഷ് രതിയാണ് ചിത്രം നിര്‍മിക്കുന്നത്.