| Tuesday, 8th August 2017, 8:59 am

ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ നേതാവ് പോലീസ് തൊപ്പിയണിഞ്ഞ് സ്റ്റേഷനില്‍; അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. കഴിഞ്ഞ ദിവസം കുമരകത്ത് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ കുമരകം തൈപ്പറമ്പില്‍ മിഥുനാണ് സെല്‍ഫി എടുത്തത്.

പ്രതി സ്റ്റേഷനുളളില്‍ നിന്നും കൂട്ടുകാര്‍ക്ക് അയച്ച ചിത്രമാണ് പുറത്തായതെന്നാണ് ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത്. തുടര്‍ന്ന് ചിത്രം സഹിതം ബി.ജെ.പി. ജില്ലാനേതൃത്വം എസ്.പി.ക്ക് പരാതി പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.


Also read കുമ്മനം രാജശേഖരനും പിണറായി വിജയനുംം പരസ്പരം രക്ഷാബന്ധന്‍ കെട്ടട്ടെ; അപ്പോഴെ യഥാര്‍ത്ഥ ഇരകള്‍ക്ക്‌നീതി ലഭിക്കൂ; ജോയ് മാത്യു


കുമരകത്ത് ഞായറാഴ്ചയാണ് സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷമുണ്ടാകുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മിഥുന്‍ പിടിയിലായപ്പോള്‍ പോലീസ് കാട്ടിയ സമീപനമാണിതെന്നും ബി.ജെ.പി. നേതാക്കള്‍ ആരോപിക്കുന്നു.

എന്നാല്‍, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് പോലീസിന്റെ മറുപടി.

We use cookies to give you the best possible experience. Learn more