ഭോപ്പാല്‍: രാജസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അരേര ഹില്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ജഹാംഗീരാബാദ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.
ശനിയാഴ്ചയാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കുഷാഭൗ താക്കറെ ഓഡിറ്റോറിയത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് തകര്‍ത്തത്.
ബി.എന്‍.എസ് സെക്ഷന്‍ 298 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിമ തര്‍ക്കുന്ന സമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് അരേര ഹില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മനോജ് പട്വ പറഞ്ഞു.
പ്രതിമയുടെ ഇരുതോളുകളിലായി ഇയാള്‍ ചെരുപ്പുകള്‍ വെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാന നഗരിയായ ഭോപ്പാലില്‍ ഉള്‍പ്പെടെ പ്രതിഷേധം നടത്തി. പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കുകയും ചെയ്തു.
ലാല്‍ ബഹാദുര്‍ ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടര വര്‍ഷമാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത് ശാസ്ത്രിയാണ്.
1964 മെയ് 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചതിനെ തുടര്‍ന്നാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയാകുന്നത്.
Content Highlight: Accused who vandalized statue of Lal Bahadur Shastri arrested in Bhopal