| Saturday, 23rd June 2018, 9:44 am

ദളിത് പീഡനക്കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല; സാക്ഷികളുടെ മൊഴിമാറ്റം കോടതി വിധിയെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നവയുടെ എണ്ണവും കുറവാണ്. കൃത്യസമയത്ത് വിചാരണ തീരാത്തതാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ കാലതാമസം ഉണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ALSO READ: ചില കാര്യങ്ങളില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ ചൈന തയ്യാറാവുന്നില്ല; അവസാന നിമിഷം ചൈനീസ് സന്ദര്‍ശനം റദ്ദാക്കി മമത ബാനര്‍ജി


സംസ്ഥാനത്ത് ദളിത് പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൊട്ടാരക്കര, മഞ്ചേരി, മണ്ണാര്‍ക്കാട്, എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം പൊലീസില്‍ പരാതി പെടാനുള്ള സൗകര്യം ഈ കേസുകളില്‍ എസ്. സി , എസ്.ടി പ്രമോട്ടര്‍മാരുടെ സഹായത്തോടെ ചെയ്ത് കൊടുക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദളിത് പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വൈകാനുള്ള പ്രധാന കാരണം കേസുകളിലെ സാക്ഷികള്‍ മൊഴിമാറുന്നത് കൊണ്ടാണ്. പൊലീസ് സമര്‍പ്പിക്കുന്ന രേഖകള്‍ പോലെ തന്നെ പ്രധാനമാണ് സാക്ഷികളുടെ മൊഴിയും. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി മാറ്റി പറയുന്നത് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത്.

We use cookies to give you the best possible experience. Learn more