ഹൈദരബാദ്: തെലങ്കാനയില്‍ ആദിവാസി സ്ത്രീക്കെതിരെ ആള്‍ക്കൂട്ട വിചാരണ. മോഷണക്കുറ്റം ആരോപിച്ചാണ് സ്ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലാണ് സംഭവം.
ഹൈദരബാദ്: തെലങ്കാനയില്‍ ആദിവാസി സ്ത്രീക്കെതിരെ ആള്‍ക്കൂട്ട വിചാരണ. മോഷണക്കുറ്റം ആരോപിച്ചാണ് സ്ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലാണ് സംഭവം.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ക്രൂര പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും ഇവര്‍ മുളകുപൊടി വിതറി മര്‍ദിച്ചു.
മര്‍ദനത്തിന് ഇരയായ സ്ത്രീയുടെ സഹോദരിയും അവരുടെ പങ്കാളിയുമടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാഗര്‍കുര്‍ണൂറില്‍ ജൂണ്‍ ആദ്യ വാരമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മര്‍ദനത്തിന് പിന്നാലെ യുവതിയുടെ സാരിയില്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പൊലീസ് പറഞ്ഞു.
ഇതില്‍ ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയെ പരസ്യമായി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ യുവതിയുടെ അയല്‍വാസികളടക്കം കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Content Highlight: Accused of stealing; Tribal woman brutally beaten in Telangana