തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
അമിത് ഷായ്ക്ക് എതിരെ സി.ബി.ഐ. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് എടുത്തതെന്നും കേരളത്തിലെ നേതാക്കളെ പോലെ നെഞ്ചുവേദന വന്നതായി അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
അമിത് ഷായെ കോടതി വെറുതെ വിട്ടതാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയാണ് അമിത് ഷായ്ക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. അമിത്ഷാ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കണ്ണൂരില്‍ മറുപടി നല്‍കുകയായിരുന്നു.
അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും അമിത് ഷായുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Accused in Pinarayi Vijayan murder case’; K Surendran replay to CM on Amit Shah