| Tuesday, 15th October 2019, 7:35 pm

കുടുംബവഴക്കിനെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട സംഭവം; പ്രതിപിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുര്‍ഷിദാബാദ്: ബംഗാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ഉത്പല്‍ ബെഹ്‌റ എന്നയാളെയാണ് ബംഗാള്‍ പൊലീസ് പിടികൂടിയത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ബൊന്ധു പ്രകാശ് സഹ ഉടമയായ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഉത്പല്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍, 24,000 രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും അതിന്റെ പ്രതികാരമായിട്ടാണ് കൊലചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രൈമറി സ്‌ക്കൂള്‍ അധ്യാപകനായ ബൊന്ധു ഗോപാല്‍ ഭാര്യ ബ്യൂട്ടി 6 വയസ്സുകാരനായ മകന്‍ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ സംഭവം ബംഗാളില്‍ വന്‍പ്രതിഷേധത്തിന്‌വഴിയൊരുക്കിയിരുന്നു.

സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള വന്‍ശ്രമം നടന്നിരുന്നു. ബൊന്ധു ഗോപാല്‍ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും രാഷ്ട്രീയ വിരോധമാണ്‌കൊലപാതകത്തിനുപിന്നിലെ കാരണം എന്നു പറഞ്ഞുകൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയിരുന്നത്. എന്നാല്‍, കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന വാദം രാഷ്ട്രീയ ബന്ധമെന്ന ആരോപണം പൊലീസ് നേരത്തെ തള്ളിയിരുന്നു. ബൊന്ധു ഗോപാലിന്റെ കുടുംബവും ഇത് നിഷേധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more