ബി.ജെ.പി എം.എല്‍.എയുടെ വധക്കേസിലെ പ്രതിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു
national news
ബി.ജെ.പി എം.എല്‍.എയുടെ വധക്കേസിലെ പ്രതിയെ യു.പി പൊലീസ് വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th August 2020, 11:57 am

ലക്‌നൗ: യു.പിയില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. 2005 ലെ കൃഷ്ണാനന്ദ് റായി എന്ന ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാകേഷ് പാണ്ഡെയെയാണ് യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വെടിവെച്ചു കൊന്നത്.

ഏറ്റുമുട്ടലിനിടെയാണ് രാകേഷിനെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. രാകേഷ് പാണ്ഡെ എന്ന ഹനുമാന്‍ പാണ്ഡെ യു.പി പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റിലുള്ളയാളാണ്.

2005 നവംബര്‍ 29 നാണ് ബി.ജെ.പി എം.എല്‍.എയായിരുന്നു കൃഷ്ണനാന്ദ് റായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ആറ് പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.

യു.പി പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 2013 ല്‍ കൃഷ്ണാനന്ദിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേസ് ഗാസിയാബാദില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു.

കേസില്‍ പ്രതിയായ ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ മുഖ്താര്‍ അന്‍സാരിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് കൃഷ്ണാനന്ദിന്റെ ഭാര്യ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ അടുത്തിടെയായി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഏറിവരികയാണ്. ക്രിമിനലുകളെ പൊലീസ് നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിന് പകരം കൊല്ലുന്നതിനെതിരെ വ്യാപകവിമര്‍ശനം ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Accused In 2005 Murder Case Of BJP Leader Shot Dead By UP Police