ജയ്പൂര്‍: ലൗവ് ജിഹാദ് ആരോപിച്ച് അഫ്രാസുലിനെ ക്രൂരമായി കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വാദം നിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തി. തനിക്ക് അയാളുമായി ഒരു ബന്ധവുമില്ലെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദു സഹോദരിയെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ ഇങ്ങനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം. 36 കാരനായ ശംഭുലാല്‍ റൈഗറാണ് ക്രൂരകൃത്യം ചെയ്തത്.
“2010 ല്‍ ഞാന്‍ പശ്ചിമ ബംഗാളില്‍ പോയി. മാള്‍ഡയിലെ സയിദ്പൂര്‍ സ്വദേശിയായ ഒരു മുഹമ്മദ് ബബ്ലു ഷെയ്ക്കിനൊപ്പമാണ് പോയത്. ഞങ്ങള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍ 2013 ല്‍ സ്വന്ത ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ പോരുകയും ചെയ്തു. റൈഗറാണ് എന്നെ തിരിച്ചു കൊണ്ടുവന്നു എന്നത് കള്ളമാണ് എന്ന്” പെണ്‍കുട്ടി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ഇപ്പോള്‍ അമ്മക്കും സഹോദരനും ഒപ്പമാണ് താമസിക്കുന്നത്.
മാള്‍ഡയില്‍ എത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അമ്മയെ വിളിക്കുകയും ഇതറിഞ്ഞ റൈഗാര്‍ അയാളുടെ മാത്രം ആവശ്യപ്രകാരം തന്നെ തിരികെ കൊണ്ടുപോകാന്‍ വരികയും ചെയ്തു. അമ്മയില്‍ നിന്ന് 10,000 രൂപയും വാങ്ങിച്ചിരുന്നു. റൈഗാര്‍ തന്നെ രക്ഷിക്കുക അല്ലായിരുന്നു എന്നും അയാളുടെ കൂടെ വരാന്‍ താന്‍ തയ്യാറായിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. റൈഗാറും ഇതേ സമുദായത്തില്‍ പെട്ടയാളാണെന്നും അയാളുമായി രാഖി ബന്ധം മാത്രമാണുള്ളതെന്നും പെണ്‍കുട്ടി പറഞ്ഞു.
താന്‍ കാരണമാണ് അഫ്രാസുല്‍ കൊല്ലപ്പെട്ടുവെന്നത് തികച്ചും തെറ്റാണന്നെും രാജ്സാമണ്ടിലെ ബംഗാളിലെ കോണ്‍ട്രാക്ടറേയും തൊഴിലാളികളേയും റൈാറിന് അറിയാമായിരുന്നു എന്നും അയാളും അവിടുത്തെ ഒരു തൊഴിലാളിയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.
“എന്റെ ഭര്‍ത്താവ് മറ്റാരെയും വിവാഹം ചെയ്തിട്ടില്ല അങ്ങനെ രാജസ്ഥാനില്‍ ഒരാളെ വിവാഹം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ അറിയുമായിരുന്നു. കാരണം ഞങ്ങളുടെ ബന്ധുക്കളോടൊപ്പമാണ് അദ്ദേഹവും താമസിക്കുന്നത്” അഫ്രാസുലിന്റെ ഭാര്യ ഗള്‍ ബഹാര്‍ ബീബി പറഞ്ഞു. അദ്ദേഹത്തിന് ആരും ശത്രുക്കളില്ല എന്നും ആരെയും ഭീഷണിപ്പെടുത്താനും ആരോടും ദേഷ്യപ്പെടാനും അദ്ദേഹത്തിനാകില്ല എന്നും അവര്‍ പറയുന്നു.
പശ്ചിമബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ ഖാനാണ് രാജസ്ഥാനില്‍ വെച്ച് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലപ്പെട്ടത്. 40 വര്‍ഷമായി അഫ്രാസുല്‍ രാജസ്ഥാനില്‍ തൊഴിലാളിയാണ്.