തൃശ്ശൂര്‍: നാട്ടുകാരുടെ മുന്നില്‍ വച്ച് ഭാര്യയെ തീകൊളുത്തി കൊന്നക്കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശിനി ജീതുവിനെ കൊന്നക്കേസിലെ പ്രധാന പ്രതിയായ വിരാജ് ആണ് അറസ്റ്റിലായിരിക്കുന്നത്.
സംഭവത്തിനുശേഷം മുംബൈയിലേക്ക് കടന്ന വിരാജിനെ രഹസ്യന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കൊലപാതക്തതിനു ശേഷം ഇയാള്‍ മുംബൈയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
തൃശ്ശൂര്‍ സ്വദേശിയും വിരാജിന്റെ ഭാര്യയായിരുന്നു ജീതുവിനെ തീവെച്ചു കൊന്നക്കേസിലാണ് വിരാജ് പിടിയിലായിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ ജീതുവിനെ തീകൊളുത്തി കൊന്നത്.
ശരീരത്തില്‍ മാരകമായി പൊള്ളലേറ്റ യുവതി ഇന്നലെത്തന്നെ മരണപ്പെടുകയായിരുന്നു.
ALSO READ: സീറോ മലബാര്‍സഭ വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാളിനെതിരെ ബഹിഷ്‌കരണവുമായി വൈദികര്‍
കുറച്ചു നാളുകളായി ജീതുവും വിരാജും അകന്നാണ് കഴിഞ്ഞിരുന്നത്. പരസ്പരം തുടര്‍ന്ന് ജീവിക്കാന്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്താനിരിക്കുകയാണ്.
കുടുംബശ്രീയില്‍ നിന്നെടുത്ത തുകയെപ്പറ്റി സംസാരിക്കാനെന്നു പറഞ്ഞാണ് വിരാജ് ജീതുവിനെ വിളിച്ചുവരുത്തിയത്. പിന്നീട് കുടുംബശ്രീയോഗത്തില്‍ വച്ച് തന്നെ ഇയാള്‍ ജീതുവിനെ ആക്രമിക്കുകയായിരുന്നു.
യോഗത്തിനു ശേഷം പുറത്തേക്ക് എത്തിയ ജീതുവിനു നേരേ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൂടെയുള്ള അംഗങ്ങള്‍ ഇതുകണ്ട് ഭയന്ന് പിന്മാറുകയായിരുന്നു. ആക്രമണത്തിനുശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഉടന്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.