Kerala News
ആലുവയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 07, 11:04 am
Thursday, 7th September 2023, 4:34 pm

ആലുവ: ആലുവയില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് ആലുവ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നേരത്തെ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആലുവ പെരിയാര്‍ പാലത്തിനടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. എറണാകുളത്തെ ക്രിമിനല്‍ റെക്കോര്‍ഡുകളില്‍ സതീഷ് എന്ന് പേരുള്ള പ്രതി നിരവധി കേസുകളില്‍ പ്രതിയാണ്.

ക്രിസ്റ്റില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ 9 വയസ്സുകാരിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.

content highlights; Accused arrested in case of Aluva