| Sunday, 17th June 2018, 7:20 am

ഫഹദ് വധം; പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കുറ്റക്കാരനെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കല്യോട്ട് കണ്ണോത്ത് വിജയകുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെരിയ സ്വദേശിയായ മൂന്നാം ക്ലാസ്സുകാരനായിരുന്ന ഫഹദിനെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

2015 ജൂലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂളിലേക്ക് പോയ  ഫഹദിനെ വിജയകുമാര്‍ പിറകില്‍ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫഹദ് തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.


ALSO READ: പിണറായി ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാർ കേജ്‌രിവാളിനെ കാണാനെത്തി


തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വിജയകുമാറിനെയാണ് ജില്ല സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

കുട്ടിയെ തടഞ്ഞുനിര്‍ത്തുക, ഭീഷണിപ്പെടുത്തല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പെരിയ കല്യോട്ട് അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഫഹദ്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more