തിയേറ്ററിലെ ബാലപീഡനം: പ്രതി മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ ഇതിനു മുമ്പും ലൈംഗികമായി പീഡിപ്പിച്ചു; തെളിവെടുപ്പിനായി തിയേറ്ററില്‍ എത്തിക്കാനൊരുങ്ങി പൊലീസ്
Child Abuse
തിയേറ്ററിലെ ബാലപീഡനം: പ്രതി മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ ഇതിനു മുമ്പും ലൈംഗികമായി പീഡിപ്പിച്ചു; തെളിവെടുപ്പിനായി തിയേറ്ററില്‍ എത്തിക്കാനൊരുങ്ങി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th May 2018, 10:59 am

 

മലപ്പുറം: തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച   കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ഇതിനു മുമ്പും കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രതിയായ മൊയ്തീന്‍ ഇക്കാര്യം സമ്മതിച്ചതായാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഇതു മാത്രമല്ല മുമ്പും ഇതുപോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചതായി പ്രതി സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിയായ മൊയ്തീനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.


ALSO READ: തിയ്യേറ്ററിലെ ബാലപീഡനം: പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് പ്രതിയുടെ വാടകവീട്ടില്‍; മുമ്പും പീഡനത്തിന് ഇരയായതായി സംശയം


പത്തുവയസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.പോക്‌സോ നിയമപ്രകാരം തന്നെ അമ്മയ്‌ക്കെതിരെയും കേസെടുക്കാനാണ് സാധ്യതയെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

തിയേറ്ററില്‍ ബാലികയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. നേരത്തെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രതിയെ പിടികൂടുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ കേസില്‍ പൊലീസ് നടപടിയുണ്ടായത്.


ALSO READ: തീയേറ്ററിലെ ബാലികാ പീഡനം: കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു


സിനിമാ തീയേറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ചങ്ങരം കുളം എസ്.ഐ കെ.ജി ബേബിയെയാണ് എസ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് എസ്.പി നേരത്തേ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ മാസം 18 ാം തിയതിയാണ് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്.

പത്ത് വയസില്‍ താഴെയുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കുന്നത്. ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.