| Monday, 16th January 2023, 11:44 pm

ഇന്ത്യന്‍ സമ്പത്തിന്റെ 40 ശതമാനവും 1 % അതിസമ്പന്നരുടെ കയ്യില്‍; 50 ശതമാനത്തിന്റെ പക്കലുള്ളത് 3 % സമ്പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശംവെക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്.
മറുവശത്ത് ആകെ ജനസംഖ്യയില്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 ശതമാനം ആളുകള്‍ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഓക്‌സ്ഫാം ഇന്റര്‍നാഷണലാണ്(Oxfam-Charitable organization) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന പേരിലാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊവിഡ് കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 102 ആയിരുന്ന ശതകോടീശ്വരന്മാരുടെ എണ്ണം, 2022ല്‍ 166 ആയി ഉയര്‍ന്നു.

2017 മുതല്‍ 2021 വരെ വളര്‍ച്ചക്ക് ഇന്ത്യയിലെ സമ്പന്നരില്‍ നിന്ന് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വരുമാന നിരക്കില്‍ നിന്നുള്ള ഒരു കേസ് സ്റ്റെഡി പരാമര്‍ശിച്ചാണ് ഇത് പറയുന്നത്.

ഈ പൈസയുണ്ടെങ്കില്‍ അഞ്ച് ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. 2022-23 വര്‍ഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങില്‍ അധികമാണ്, രാജ്യത്തെ 10 അതിസമ്പന്നമാര്‍ക്ക് ഒറ്റത്തവണ അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ ലഭിക്കുകയെന്നും കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: According to the report The richest one percent in India owns more than 40 percent of the country’s total wealth

Latest Stories

We use cookies to give you the best possible experience. Learn more