Advertisement
Daily News
യുക്രെയിനിലെ ആണവ നിലയത്തില്‍ അപകടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 03, 02:13 pm
Wednesday, 3rd December 2014, 7:43 pm

ukraineയുക്രെയിന്‍: തെക്കു കിഴക്കന്‍ യുക്രയിനിലെ ആണവ നിലയത്തില്‍ അപകടം. സപോരിസിയെ ആണവ നിലയത്തിലാണ് അപകടം ഉണ്ടായത്. എന്നാല്‍ അപകടത്തില്‍ പോടിക്കാനൊന്നുമില്ലെന്ന് യുക്രെയില്‍ ഊര്‍ജ്ജ മന്ത്രി വൊലോഡിമിര്‍ ഡെമിച്ചിഷിന്‍ പറഞ്ഞു.

ആണവനിലയത്തിലെ ഊര്‍ജ്ജ ഉല്‍പാദന യൂണിറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതി നിര്‍മ്മാണം തടസപ്പെടുകയും ചെയ്തു. വൈദ്യൂതി കടത്തി വിടുന്ന സംവിധാനത്തിലാണ് അപകടമുണ്ടായതെന്നും റിയാക്ടറില്‍ അല്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ പെട്ടന്നൊരു അഭിപ്രായം പറയാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. മറ്റു രാജ്യങ്ങളെയും ബാധിക്കുമെന്നതിനാല്‍ ആണവ അപകടങ്ങള്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് യുക്രെയിനിന് നിര്‍ദ്ദേശമുണ്ട്.

യുക്രെയിന്‍ പ്രധാനമന്ത്രിയാണ് ആണവനിലയത്തിലെ അപകടം സ്ഥിരീകരിച്ചത്. ഇതിനുശേഷമാണ് ഊര്‍ജ്ജ മന്ത്രി അപകടസാധ്യതയില്ലെന്ന സ്ഥിരീകരണവുമായി് മുന്നോട്ട് വന്നത്.