മുംബൈ: മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയില്‍ അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്നു അതിഥി തൊഴിലാളികളും ബസ് ഡ്രൈവറുമാണ് മരിച്ചത്. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ശ്രമിക് പ്രത്യേക ട്രെയിനില്‍ ജാര്‍ഖണ്ഡിലേക്ക് പോകാനായി നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസാണ് മറിഞ്ഞതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നൂറുല്‍ ഹസ്സന്‍ പറഞ്ഞു.
പുലര്‍ച്ചെ 3.30 നുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചിരുന്നു.
മഹോബ ജില്ലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മിര്‍സാപൂര്‍ ഹൈവേയിലെ മഹുവാ ടേണിലെ പന്‍വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക