Kerala News
ആലപ്പുഴ ദേശീയ പാതയില്‍ ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു നാല് പേരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 20, 02:22 am
Thursday, 20th December 2018, 7:52 am

ഹരിപ്പാട്: ആലപ്പുഴ ദേശീയ പാതയില്‍ ചേപ്പാട് കവലയില്‍ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്.

ടെമ്പോ ട്രാവലറിന്റെ ഡ്രൈവറാണ് മരിച്ചത്. കുട്ടികളടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചേ 5.15നായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ വാഹന ഗതാഗതം തടസപ്പെട്ടു.

പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

UPDATING……