പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു
Accident
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 7:11 am

കൊച്ചി: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ചത് അഞ്ച് പേര്‍. കാറും ബസും കൂട്ടിയിടിച്ച് കാറിലെ യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി എലപ്പാറ സ്വദേശികളായ വിജയന്‍, ജനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനിലയെപ്പറ്റി വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: സ്വാമി അഗ്‌നിവേശിനു സംരക്ഷണമൊരുക്കി ജാര്‍ഖണ്ഡിലെ സി.പി.ഐ.എം


പുലര്‍ച്ചെ രണ്ട് മണിയോടെ അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.

പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

updating…..