ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു.
കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയായ ശശി, ഭാര്യ വിജയമ്മ, പേരമകന് ആദിത്യന് എന്നിവര്‍ മരണപ്പെട്ടു.
ഇവരോടൊപ്പം ശശിയുടെ അയല്‍വാസികളായ സുരേഷ്, ഭാര്യ രേഖ, മകന് മനു എന്നിവരും കാറിലുണ്ടായിരുന്നു. അപകടത്തില്‍ ഈ കുടുംബത്തിലെ മൂന്നുപേരും മരിച്ചു.
ALSO READ: നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ നിരോധനം
ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പഴനിക്കടുത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. നാലു പേര് സംഭവസ്ഥലത്തുവെച്ചും രണ്ടു പേര് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേര് ചികിത്സയിലാണ്.