| Wednesday, 15th January 2020, 8:51 pm

'ആക്രമണത്തിന് പൊലീസ് ഒത്താശ';സിഖ് വിരുദ്ദ കലാപം; അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപ കേസുകളുടെ അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീം കോടതി നിയോഗിച്ച ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ്.എന്‍.ദിന്‍ഗ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ്ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ പറഞ്ഞു.

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അഭിഷേക് ദുലാര്‍, മുന്‍ ഐ.ജി രാജ്ദീപ് സിങ് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ സംഘത്തില്‍ നിന്നും ഐ.ജി രാജ്ദീപ് സിങ് പിന്‍മാറിയതോടെ നിലവില്‍ രണ്ട് പേരാണ് ഉള്ളത്.

പൊലീസ് എഴുതിതളളിയ 241 കേസുകളില്‍ 186 എണ്ണമാണ് പുനരന്വേഷിച്ചത്. പൊലീസ് കാര്യമായ അന്വേഷണം നടത്താതെയാണ് കേസുകള്‍ എഴുതിതള്ളിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2018ലാണ് ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more