ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപ കേസുകളുടെ അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീം കോടതി നിയോഗിച്ച ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ്.എന്‍.ദിന്‍ഗ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അഭിഷേക് ദുലാര്‍, മുന്‍ ഐ.ജി രാജ്ദീപ് സിങ് എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ സംഘത്തില്‍ നിന്നും ഐ.ജി രാജ്ദീപ് സിങ് പിന്‍മാറിയതോടെ നിലവില്‍ രണ്ട് പേരാണ് ഉള്ളത്.
പൊലീസ് എഴുതിതളളിയ 241 കേസുകളില്‍ 186 എണ്ണമാണ് പുനരന്വേഷിച്ചത്. പൊലീസ് കാര്യമായ അന്വേഷണം നടത്താതെയാണ് കേസുകള്‍ എഴുതിതള്ളിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2018ലാണ് ഉത്തരവിട്ടത്.