ന്യൂഡല്‍ഹി: ട്രെയിന്‍ എ.സി യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചു. കൂട്ടിയ യാത്രാനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 3.7 ശതമാനമാണ് നിരക്ക് വര്‍ദ്ധന.
എ.സി ഫസ്റ്റ് ക്ലാസ്, എക്‌സിക്യൂട്ടിവ് ക്ലാസ്, ത്രീ ടയര്‍, ടു ടയര്‍, എ.സി ചെയര്‍ കാര്‍ എന്നിവയുടെ നിരക്കാണ് വര്‍ദ്ധിപ്പിച്ചത്.
2012-13 വര്‍ഷത്തെ റെയില്‍വെ ബജറ്റിന്റെ ഭാഗമായി എസി ഒന്ന്, രണ്ട് ക്ലാസുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധന. ആഹാരത്തിനും റെയില്‍വെ സ്‌റ്റേഷനിലെ പാര്‍ക്കിങിനും സര്‍വ്വീസ് ചാര്‍ജ് ഈടാക്കും.[]
സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ധനയിലൂടെ 3000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയെ സര്‍വ്വീസ് ചാര്‍ജ്ജ് വരധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ വിട്ടുപോയതിന് ശേഷം കോണ്‍ഗ്രസിന്റെ സി.പി ജോഷി താല്‍ക്കാലിക ചുമതല ഏറ്റെടുത്തയുടന്‍തന്നെ സര്‍ക്കാര്‍ ട്രെയിന്‍ യാത്രാനിരക്ക് വര്‍ധനവിന് അനുമതി നല്‍കുകയായിരുന്നു.