കോപ്പ ഇറ്റാലിയയില്‍ എ.സി മിലാന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കാഗിലാരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ വിജയിച്ചു കയറിയത്.
മത്സരത്തില്‍ എ.സി മിലാന് വേണ്ടി സെര്‍ബിയന്‍ താരം ലൂക്ക ജോവിക് ഇരട്ട ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്.
Through you go 💪#MilanCagliari #CoppaItaliaFrecciarossa #SempreMilan
Brought to you by @Acqua_Lete pic.twitter.com/cYkEETWoXC— AC Milan (@acmilan) January 2, 2024
എ.സി മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-1-2 എന്ന ശൈലിയുമായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ആയിരുന്നു സെര്‍ബിയന്‍ താരത്തിന്റെ രണ്ട് ഗോളുകള്‍ പിറന്നത്. 29,42 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ജോവികിന്റെ ഗോളുകള്‍. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇറ്റാലിയന്‍ വമ്പന്മാര്‍ മുന്നിട്ടുനിന്നു.
On cloud nine 🥰#MilanCagliari #CoppaItaliaFrecciarossa #SempreMilan pic.twitter.com/XJrKPSE08H
— AC Milan (@acmilan) January 2, 2024
That first goal feeling for 19-year-old, Chaka Traore 🤩 pic.twitter.com/STwydbyP21
— Football on TNT Sports (@footballontnt) January 2, 2024
Sheer joy 😍 pic.twitter.com/z8MVip8RDe
— AC Milan (@acmilan) January 2, 2024
രണ്ടാം പകുതി തുടങ്ങി 50ാം മിനിട്ടില്‍ ചക്കാ ട്രൊറേയിലൂടെ മിലാന്‍ മൂന്നാം ഗോള്‍ നേടി. എ. സി മിലാന് വേണ്ടി ഈ 19കാരന്‍ നേടുന്ന ആദ്യ ഗോളാണിത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോയിലൂടെയാണ് മിലാന്‍ നാലാം ഗോള്‍ നേടിയത്.
87ാം മിനിട്ടില്‍ പൗലോ അസിയിലൂടെയായിരുന്നു കാഗിയാരിയുടെ ഏകഗോള്‍ പിറന്നത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-1ന്റെ തകര്‍പ്പന്‍ വിജയം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നേടുകയായിരുന്നു എ.സി മിലാന്‍. സിരി എയില്‍ ജനുവരി ഏഴിന് എംപോളിക്കെതിരെയാണ് എ.സി മിലാന്റെ അടുത്ത മത്സരം.
Contemnt Highlight: AC Milan won in copa Italia and enter the quarter final.