ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്ക്ക് ജയം; എന്‍.എസ്.യു.ഐയ്ക്ക് ഒരു സീറ്റ്
ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്ക്ക് ജയം. പ്രധാനപ്പെട്ട നാല് സീറ്റുകളില്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ എ.ബി.വി.പി നേടി. സെക്രട്ടറി സ്ഥാനം എന്‍.എസ്.യുവിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് എ.ബി.വി.പി ചെയ്തത്.
എ.ബി.വി.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അശ്വിത് ദാഹിയ എന്‍.എസ്.യുവിന്റെ ചേതന ത്യാഗിയെ 19,000 വോട്ടുകളുടെ മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. എ.ബി.വി.പിയുടെ പ്രദീപ് തന്‍വാര്‍, ശിവാംഗി ഖര്‍വാള്‍ എന്നിവരാണ് വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2053 വോട്ടിനാണ് എന്‍.എസ്.യു സ്ഥാനാര്‍ത്ഥി ആശിഷ് ലാംബ എ.ബി.വി.പിയുടെ യോഗി രാത്തിയെ പരാജയപ്പെടുത്തി സെക്രട്ടറി സ്ഥാനത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദില്ലി സര്‍വകലാശാലയില്‍ 39.90 ശതമാനം പേര്‍ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇടതുവിദ്യാര്‍ത്ഥി സംഘടനയായ ഐസ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തായി. എ.ബി.വി.പിയും എന്‍.എസ്.യുവും തമ്മിലായിരുന്നു പ്രധാന പോരാട്ടം.