പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് എ.ബി.വി.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്
CAA Protest
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് എ.ബി.വി.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2019, 9:34 am

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസിനൊപ്പം എ.ബി.വി.പിക്കാരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിനിടെ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എ.ബി.വി.പി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമായ ഭാരത് ശര്‍മ്മ വിദ്യാര്‍ത്ഥിയെ ചവിട്ടുന്നതിന്റേയും അധിക്ഷേപിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ജാമിഅ മില്ലിയയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടയിലും പൊലീസുകാര്‍ക്കൊപ്പം അജ്ഞാതരായ ആളുകള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചിരുന്നു. പൊലീസ് യൂണിഫോമിലല്ലാതെ മുഖം മറച്ചുവന്നവരാണ് പൊലീസ് നോക്കി നില്‍ക്കെ തന്നെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.


പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ ക്യാംപസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു.

ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്‌സിറ്റിയിലേയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: