ന്യൂദല്‍ഹി: എ.ബി.വി.പി ദേശീയ പ്രസിഡണ്ട് ഡോ. ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചു. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് തീരുമാനം.
ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.
പാര്‍ക്കിങ് സ്ഥലത്തിന് പണം നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുബ്ബയ്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പാര്‍ക്കിങ് സ്ഥലത്തെ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു.
കില്‍പോക് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ് ഷണ്‍മുഖം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ABVP president, accused of harassing woman, appointed to AIIMS board