| Thursday, 9th January 2020, 2:57 pm

എ.ബി.വി.പിക്ക് കടുത്ത തിരിച്ചടി; വാരാണസിയിലെ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പൂജ്യം സീറ്റ്; വിജയക്കൊടി പാറിച്ച് എന്‍.എസ്.യു.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാരാണസിയിലെ സമ്പൂര്‍ണ്ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് കടുത്ത തിരിച്ചടി. ആകെയുള്ള നാല് സീറ്റുകളില്‍ മുഴുവനും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ വിജയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ബി.വി.പിയുടെ ഹര്‍ഷിത് പാണ്ഡയെ പിന്തള്ളി എന്‍.എസ്.യു.ഐയുടെ ശിവം ശുക്ലയാണ് യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അന്‍വേഷ് പാണ്ഡെ ജനറല്‍ സെക്രട്ടറി സീറ്റിലേക്കും രജനികാന്ത് ദുബേ ലൈബ്രേറിയന്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിതിന് പകുതിവോട്ടുകള്‍ പോലും ലഭിക്കാതെ 224 വോട്ടില്‍ ചുരുങ്ങി.

ചന്ദന്‍ കുമാര്‍ മിശ്ര 553 വോട്ടുകളാണ് നേടിയത്. അന്‍വിഷ് പാണ്ഡെ 424 വോട്ടുകളും രജനികാന്ത് ദുബേ 576 വോട്ടുകളും അജയ് കുമാര്‍ മിശ്ര 482 വോട്ടുകളുമാണ് നേടിയത്.

എന്നാല്‍ കോളേജിനകത്ത് യാതൊരു ആഹ്ലാദപ്രകടനവും പാടില്ലെന്ന് പ്രൊഫസര്‍ രാജാറാം ശുക്ല വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് സുരക്ഷയോടെയാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളെ വീട്ടിലേക്കയച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more