ദല്‍ഹി: കര്‍ഷക നേതാവ് ടികായതിനെ ആക്രമിച്ച കേസില്‍ എ.ബി.വി.പി നേതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേര്‍ അറസ്റ്റില്‍. കേസില്‍ 33 പ്രതികളാണുള്ളത്.
അതേസമയം ടികായതിന്റെ വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നുവെന്ന കര്‍ഷക നേതാക്കളുടെ ആരോപണം പൊലീസ് തള്ളി. വടികളും കല്ലുകളും കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജസ്ഥാനിലെ ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴിയാണ് ടികായതിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. കാറില്‍ സഞ്ചരിച്ച ടികായതിനും അനുയായികള്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് ആരോപിച്ച് രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക