ദല്‍ഹി: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ.ബി.വി.പി.നേതാക്കള്‍ അഴിച്ച് വിട്ട ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഇടത് നേതാക്കള്‍ തന്നെയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുന്നത്.
എ.ബി.വി.പി നേതാവ് അഭിജിത്ത് ദ്വിവേദിയുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ആക്രമിച്ചത്. ഇലക്ഷന്‍ ഡെസ്‌കിന് മുകളില്‍ നിന്നും സ്ത്രീകളെ വലിച്ചിഴക്കുന്നതും താഴേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ജയ് ശ്രീറാം മുഴക്കിയാണ് ഈ അക്രമസംഭവങ്ങള്‍.
ഇടത് വനിതാ നേതാക്കള്‍ ആക്രമണം ചെറുക്കാന്‍ ബാരിക്കേഡ് കണക്കെ നില്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം എ.ബി.വി.പി ഗുണ്ടകള്‍ ക്രൂരമായി ആക്രമിച്ച് തകര്‍ക്കുകയാണ്.
എസ്.എഫ്.ഐ നേതാവ് ശതരൂപ ചക്രബര്‍ത്തിയേയും, നിതീഷ് നാരായണനേയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങല്‍ നേരത്തേ തന്നെ ഇന്ത്യന്‍ മനസാക്ഷിയെ നടുക്കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഇവര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും ശ്രമം നടത്തിയിരുന്നു.
ഈ പ്രവര്‍ത്തികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, സ്റ്റാഫും സംയുക്തമായി സര്‍വകലാശാലയില്‍ മാര്‍ച്ച് നടത്തി.