| Wednesday, 7th August 2019, 7:51 pm

ആര്‍ട്ടിക്കിള്‍ 370: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ എ.ബി.വി.പി ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ റാലിയ്ക്ക് നേരെ എ.ബി.വി,പി ആക്രമണം. പ്രതിഷേധ റാലിയ്ക്ക് നേരെ പടക്കം പൊട്ടിച്ച എ.ബി.വി.പിക്കാര്‍ വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കാന്‍ ശ്രമിച്ചതായി എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയിലും എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

‘കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കശ്മീരിന് മേലുള്ള ഏകപക്ഷീയമായ തീരുമാനത്തെ അപലപിക്കുന്നതായി എസ്.എഫ്.ഐ പോണ്ടിച്ചേരി ഘടകം അദ്ധ്യക്ഷന്‍ ജയപ്രകാശ് പറഞ്ഞു ന്യൂസ് ക്ലിക്കിനോട് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് പടക്കം പൊട്ടിക്കുകയും വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കുകയും ചെയ്തതെന്ന് ജയപ്രകാശ് പറഞ്ഞു.

എസ്.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നക് മുന്‍കൂട്ടി കണ്ട് പടക്കങ്ങളുമായി എ.ബി.വി.പിക്കാര്‍ വഴിയില്‍ കാത്ത് നിന്നെന്നും മാര്‍ച്ച് അടുത്തെത്തിയപ്പോള്‍ പൊട്ടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തിങ്കളാഴ്ച ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെ അനുകൂലിച്ച് എ.ബി.വി.പി ക്യാംപസില്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനെ മറ്റു വിദ്യാര്‍ത്ഥി യൂണിയനുകളൊന്നും തടസ്സപ്പെടുത്തിയിരുന്നില്ല.

We use cookies to give you the best possible experience. Learn more