പോണ്ടിച്ചേരി: കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ റാലിയ്ക്ക് നേരെ എ.ബി.വി,പി ആക്രമണം. പ്രതിഷേധ റാലിയ്ക്ക് നേരെ പടക്കം പൊട്ടിച്ച എ.ബി.വി.പിക്കാര്‍ വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കാന്‍ ശ്രമിച്ചതായി എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയിലും എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
‘കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കശ്മീരിന് മേലുള്ള ഏകപക്ഷീയമായ തീരുമാനത്തെ അപലപിക്കുന്നതായി എസ്.എഫ്.ഐ പോണ്ടിച്ചേരി ഘടകം അദ്ധ്യക്ഷന്‍ ജയപ്രകാശ് പറഞ്ഞു ന്യൂസ് ക്ലിക്കിനോട് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് പടക്കം പൊട്ടിക്കുകയും വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കുകയും ചെയ്തതെന്ന് ജയപ്രകാശ് പറഞ്ഞു.