ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
അക്രമകാരികളില്‍ പലരും സര്‍വകലാശാലയ്ക്കകത്ത് പ്രവേശിക്കുകയും അക്രമം അഴിച്ചുവിടാന്‍ അനുമതി കാത്ത് നില്‍ക്കുകയുമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത പ്രൊഫസര്‍ പറഞ്ഞു.
ദല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ല. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്.
ഇന്നലെ മുതല്‍ സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമാധാനപരമായി സമരം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് എ.ബി.വി.പി ആക്രമിച്ചതെന്ന് മുന്‍ ജെ.എന്‍.യു പ്രസിഡന്റ് സായി ബാലാജി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഫീസ് വര്‍ധനയ്‌ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചു വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. എബിവിപിയിലെ പ്രതിനിധിയായ റിത്വിക് രാജ് ഒരു സംഘത്തിനൊപ്പം എത്തുകയും വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായുമായിരുന്നു. അവര്‍ ജെഎന്‍യു പ്രസിഡന്റ് അയ്‌ഷേ ഗോഷിനെതിരെയും ജനറല്‍ സെക്രട്ടറി സതീഷിനെയും മറ്റു വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു’- സായി ബാലാജി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ക്യാംപസിനകത്ത് കാറുകളടക്കം വാഹനങ്ങളെല്ലാം അടിച്ചു തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നാലുമണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ട്. രാത്രിയായതോടു കൂടി മുഖം മറച്ച അമ്പതോളം പേര്‍ വിദ്യാര്‍ത്ഥികളെ വടിയും ചുറ്റികയുമുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് അക്രമിക്കുകയായിരുന്നു.