| Thursday, 13th September 2018, 6:04 pm

'ദല്‍ഹി സര്‍വകലാശാലയില്‍ നിങ്ങളെ എങ്ങനെയാണോ മര്‍ദ്ദിക്കുന്നത് അതേപോലെ ജെ.എന്‍.യുവിലും മര്‍ദ്ദിക്കും'; ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ വനിതാ നേതാവിനുനേരെ എ.ബി.വി.പി ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എസ്.എഫ്.ഐ വനിതാ നേതാവിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം. ബുധനാഴ്ച രാത്രി ക്യാമ്പസില്‍ നടന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരുടെ സംവാദത്തിനിടെയാണ് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ശതരൂപ ചക്രവര്‍ത്തിക്കെതിരെ ആക്രമണം ഉണ്ടായത്.

നേരത്തെ ഇടത് സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ എ.ബി.വി.പി നേതാക്കള്‍ കൈയേറ്റം ചെയ്തതിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് ശതരൂപയ്ക്കു നേരെ അതിക്രമം ഉണ്ടായത്. വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്യുന്നത് ചിത്രീകരിച്ച തന്റെ മൊബൈല്‍ഫോണ്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വികാസ് പട്ടേല്‍ പിടിച്ചുവാങ്ങിയെന്ന് ശതരൂപ പറഞ്ഞു.

ALSO READ: 360 സീറ്റ് നേടി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തും; ബി.ജെ.പി സര്‍വേഫലം

പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പ്രസംഗം കേള്‍ക്കാള്‍ ഗംഗാ ഹോസ്റ്റലിനു സമീപത്തെ വേദിയില്‍ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

എതിര്‍ത്ത പെണ്‍കുട്ടികളെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. “ദല്‍ഹി സര്‍വകലാശാലയില്‍ നിങ്ങളെ എങ്ങനെയാണോ മര്‍ദ്ദിക്കുന്നത് അതേപോലെ ജെ.എന്‍.യുവിലും മര്‍ദ്ദിക്കും” എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് ശതരൂപ പറയുന്നു.

ആശയസംവാദനത്തിന്റെ കേന്ദ്രമായ ജെ.എന്‍.യുവിന്റെ പാരമ്പര്യം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് എ.ബി.വി.പി നടപ്പാക്കുന്നതെന്നും വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് മറുപടി നല്‍കുമെന്നും ശതരൂപ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more