ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയില്‍ പരസ്പരം ഏറ്റുമുട്ടി എ.ബി.വി.പിയും യു.പി. പൊലീസും. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസില്‍ പൊലീസെത്തിയപ്പോഴാണ് എ.ബി.വി.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുന്നത്.
പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയുള്ളത്.
गोरखपुर के दीनदयाल उपाध्याय विश्विद्यालय में ABVP कार्यकर्ताओं एवं पुलिस के बीच संघर्ष का वीडियो वाइरल…
ABVP कार्यकर्ता आज अपनी कई मांगों को लेकर प्रोटेस्ट कर रहे थे। pic.twitter.com/pVGZVX9Nty
— Ashraf Hussain (@AshrafFem) July 21, 2023
സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ രാജേഷ് സിങ്, ഓഫീസിയേറ്റിങ് രജിസ്ട്രാര്‍ അജയ് സിങ്, നാല് എ.ബി.വി.പി പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പത്തോളം എ.ബി.വി.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.