| Sunday, 26th March 2017, 2:32 pm

മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു: യു.പിയില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കെടുത്ത സെമിനാര്‍ എ.ബി.വി.പി അലങ്കോലമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മോദിയെ വിമര്‍ശിച്ചു സംസാരിച്ചതിന്റെ പേരില്‍ യു.പിയില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കെടുത്ത സെമിനാര്‍ എ.ബി.വി.പി അലങ്കോലമാക്കി. സെമിനാര്‍ വേദിയിലേക്കു അതിക്രമിച്ചു കടന്ന പ്രവര്‍ത്തകര്‍ പരിപാടി തടസപ്പെടുത്തുകയായിരുന്നു.

ധരം സമാജ് ഡിഗ്രി കോളജിലായിരുന്നു പരിപാടി. മോദി സര്‍ക്കാറിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നു പറഞ്ഞാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.


Must Read: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; 50ഓളം വീടുകള്‍ അഗ്നി


പ്രശാന്ത് ഭൂഷണു പുറമേ വേദിയിലുണ്ടായിരുന്ന എ.എം.യു യൂണിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹുസൈനെതിരെയും എ.ബി.വി.പി പ്രതിഷേധവുമായി രംഗത്തെത്തി. ജെ.എന്‍.യു വിഷയത്തില്‍ ഫൈസുല്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ അനുകൂലിച്ചതിന്റെ പേരിലാണ് ഇയാളെ എതിര്‍ക്കുന്നതെന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പറയുന്നത്.

ഉത്തര്‍പ്രദേശ് സ്വരാജ് അഭിയാന്‍ ആണ് സെമിനാര്‍ സംഘടിപ്പിച്ചത്. “പീസ് ആന്റ് കറപ്ഷന്‍ ഫ്രീ ഇന്ത്യ” എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നത്.

ഇന്‍കം ടാക്‌സ് അധികൃതര്‍ പിടിച്ചെടുത്ത സഹാറ ഗ്രൂപ്പ് ഡയറിയുമായി ബന്ധപ്പെട്ട സത്യം പുറത്തുകൊണ്ടുവരുമെന്ന് സെമിനാറിനിടെ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രധാന വിഷയങ്ങളില്‍ “ദേശവിരുദ്ധ” നിലപാടുകളാണ് പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ ഇവിടേക്കു വരാന്‍ അനുവദിക്കില്ലെന്നുമാണ് എ.ബി.വി.പി നേതാവ് അമിത് ഗോസ്വാമി മാധ്യമങ്ങളോടു പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more