| Saturday, 11th November 2017, 3:26 pm

'കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു'; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ജനരക്ഷാ യാത്രയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സി.പി.ഐ.എം അനരകൂല മുദ്രാവാക്യം വിളിക്കുതെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ചലോ കേരളയിലും അടി തെറ്റി സംഘപരിവാറുകാര്‍. എ.ബി.വി.പി നടത്തുന്ന ചലോ കേരള യാത്രക്കെത്തിയ രാജസ്ഥാനില്‍ നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ ട്രെയിനില്‍ വിപ്ലവഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാനിലെ പ്രവര്‍ത്തകര്‍ ട്രെയില്‍ യാത്രക്കിടെ കയ്യൂര്‍ സഖാക്കളെക്കുറിച്ചുള്ള വിപ്ലവഗാനം ആലപിക്കുകയായിരുന്നു. ട്രെയിനിലുണ്ടായ ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എ.ബ.വി.പിയുടെ വിപ്ലവഗാനാലപനം.


Also Read:  ‘പ്രായമല്ലടോ കഴിവാണ് മാനദണ്ഡം’; 58 ാം വയസ്സില്‍ അത്ഭുത ബൗണ്‍സുമായി കപില്‍ ദേവ്; ധോണിയെ കുഴക്കിയ ബൗളിങ്ങ് കാണാം


നേത്രാവതി എക്‌സ്പ്രസില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ റാലിക്കെത്തിയവര്‍ വിപ്ലവഗാനം ആലപിച്ചത് റാലിയ്ക്കുമുന്നേ എ.ബി.വി.പിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

പനവേല്‍ ജംഗ്ഷനില്‍ നിന്നായിരുന്നു ഇപ്റ്റയിലെ കലാകാരന്മാര്‍ നേത്രാവതി എക്‌സ്പ്രസില്‍ കയറിയത്. മുംബൈയിലെ പരിപാടികള്‍ കഴിഞ്ഞ് വരികയായിരുന്നു ഇവര്‍. ട്രെയിനിലുണ്ടായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ ജയ് വിളികള്‍ ആരംഭിച്ച സമയത്ത് തൊട്ടടുത്ത കംപാര്‍ട്ട്‌മെന്റിലുണ്ടായ ഇപ്റ്റ നാടന്‍പാട്ട് സംഘം വിപ്ലവഗാനങ്ങള്‍ ആലപിക്കുകായിരുന്നു.


Dont Miss: പൗരത്വം നല്‍കിയ റോബോര്‍ട്ടിന്റെ തലയറുത്ത് സൗദി: വാര്‍ത്ത വ്യാജമെന്ന് ഹോക്‌സ് അലേര്‍ട്ട്


വിപ്ലവഗാനത്തില്‍ ആകൃഷ്ടരായ എ.ബി.വി.പികാരകട്ടെ ജയ് വിളികള്‍ അവസാനിപ്പിച്ച് ഉടന്‍ ഇപ്റ്റ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഇപ്റ്റയുടെ പ്രവര്‍ത്തകരോടൊപ്പം വിപ്ലവഗാനം ആലപിക്കുകയായിരുന്നു. പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് എ.ബി.വി.പിക്കാര്‍ ഇപ്റ്റയുടെ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പാടിയത്.

വരികളുടെ അര്‍ത്ഥമറിയാതെയാണ് എ.ബി.വി.പി സംഘത്തിന്റെ വിപ്ലവഗാനാലപനം. “വി ലൗ സി.പി.ഐ.എം” എന്ന ഫേസ്ബുക്ക് പേജ് ഷെര്‍ ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. വീഡിയോക്ക് താഴെ കമന്റായി “നിഖില്‍ എ കുമാര്‍” എന്ന വ്യക്തിയാണ് ഇപ്റ്റയുടെ കലാകാരന്മാരാണ് വിപ്ലവഗാനം ചൊല്ലിക്കൊടുത്തതെന്ന് വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more