മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്
Kerala
മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പ്രസംഗം; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 8:01 pm

കോഴിക്കോട്: മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുത്തു. മാഹിയിലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നു എന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

പിന്നീട് പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞ് പി.സി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നാണ് പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.

നേരത്തെ പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖാണ് പരാതി നല്‍കിയത്.

Content Highlight: Abusive speech against women in Mahi; Police registered a case against PC George