| Saturday, 28th September 2024, 4:08 pm

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുളള വൈദികരുടെ ലൈംഗികാതിക്രമം; സഭ മാപ്പുപറയണമെന്ന് മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ലൈംഗികാതിക്രമങ്ങളില്‍ ആരോപിതനായ റോമന്‍ കത്തോലിക്കാ വൈദികനെതിരെ നടപടിയെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മര്‍ദം. ബെല്‍ജിയം രാജാവ് ഫിലിപ്പും പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂവുമാണ് മാര്‍പാപ്പയെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്.

ചൂഷണങ്ങളെ അഭിസംബോധന ചെയ്യാന്‍ സഭ വളരെയധികം സമയമെടുക്കുന്നുവെന്ന് ഫിലിപ്പ് പറഞ്ഞു. സഭ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും മാര്‍പാപ്പയോട് ഫിലിപ്പ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂവും ആവശ്യപ്പെട്ടു. സ്ത്രീകളെ പുരോഹിതരായി നിയമിക്കുന്നതിനുള്ള സഭയുടെ വിലക്ക് പുനഃപരിശോധിക്കണമന്നും ബെല്‍ജിയം ആവശ്യപ്പെട്ടു.

2012 മുതല്‍ രാജ്യത്ത് വൈദികരുമായി ബന്ധപ്പെട്ട് 700ലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭ നടപടി എടുക്കുമെന്ന് ബെല്‍ജിയം അധികൃതര്‍ക്ക് ഉറപ്പ് നല്‍കാന്‍ മാര്‍പാപ്പ നിര്‍ബന്ധിതനായെന്നാണ് റിപ്പോർട്ട്.

വൈദികരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ സംസ്‌കാരത്തിനും സ്വഭാവത്തിനും എതിരാണെന്നും മാര്‍പാപ്പ പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വലിയ ഒരു വിപത്താണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവരെ സഭയിലുള്ളവര്‍ ചൂഷണം ചെയ്തതില്‍ മാര്‍പാപ്പ മാപ്പ് ചോദിക്കുകയുമുണ്ടായി.

ത്രിദിന സന്ദര്‍ശനത്തിനായി ബെല്‍ജിയത്തിലെ രാജകൊട്ടാരമായ ലെയ്കന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ലൈംഗികാതിക്രമങ്ങളില്‍ കത്തോലിക്കാ സഭ മാപ്പ് പറയണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

അതേസമയം 2024 മാര്‍ച്ചില്‍ ബെല്‍ജിയം മുന്‍ ബിഷപ്പ് ഫ്രാന്‍സിസ് ബ്രൂഗസ് മുന്‍ ബിഷപ്പ് റോജര്‍ വാങ്ഹെലുവെയെ വൈദിക സ്ഥാനത്ത് നിന്ന് സഭ നീക്കം ചെയ്തിരുന്നു. വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ പഠിക്കുന്നതിനായി മാര്‍പാപ്പ ഒരു കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്യുകയുണ്ടായി.

Content Highlight: Abuse of minors by clergy; The Pope said the church to apologize

We use cookies to give you the best possible experience. Learn more