ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു ജിന്‍ഡാലിനെ മുംബൈയിലെത്തിച്ചു.
ദല്‍ഹിയില്‍ നിന്നും മുംബൈ തീവ്രവാദ വിരുദ്ധ സേനയിലെ ആറ് ഉദ്യോഗസ്ഥരുടെ കര്‍ശന സുരക്ഷാ വലയത്തിലാണ് ദല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രി ജിന്‍ഡാലിനെ മുംബൈയിലേക്കു കൊണ്ടുപോയത്.[]
മഹാരാഷ്ട്രയില്‍ നടന്ന പല ഭീകരാക്രമണങ്ങളിലും പങ്കുള്ളതായി ആരോപിച്ച് മുംബൈ തീവ്രവാദ വിരുദ്ധ സേന അബു ജിന്‍ഡാലിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണക്കേസ് കൂടാതെ മൂന്നു കേസുകളിലാണ് അബു ജിന്‍ഡാലിനു പങ്കുള്ളതായി സംശയിക്കുന്നത്.
ഇന്നു നാലുമണിക്കു മുന്‍പ് അബുവിനെ മുംബൈ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്ന് പ്രൊഡക്ഷന്‍ വാറന്റ് ഉണ്ട്.
ജുമാ മസ്ജിദ് ആക്രമണക്കേസില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്ന് ദല്‍ഹി പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി ജിന്‍ഡാലിനെ മുംബൈ തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകനായ അബു ജിന്‍ഡാല്‍ എന്ന സെയ്ദ് സബിയുദ്ദീന്‍ അന്‍സാരിയെ കഴിഞ്ഞ 25 ാം തിയ്യതിയാണ് ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടുന്നത്. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ മുംബൈ ആക്രമണം നടത്തുമ്പോള്‍ അബു ജിന്‍ഡാല്‍ അടക്കം ആറു പേര്‍ കറാച്ചിയിലെ സങ്കേതത്തിലിരുന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.