12 റൺസിന്‌ അഞ്ച് വിക്കറ്റ്; ഇവന് മുന്നിൽ ഷാക്കിബും വീണു, ബംഗ്ലാദേശിന്റെ പുതിയ തീയുണ്ട
Cricket
12 റൺസിന്‌ അഞ്ച് വിക്കറ്റ്; ഇവന് മുന്നിൽ ഷാക്കിബും വീണു, ബംഗ്ലാദേശിന്റെ പുതിയ തീയുണ്ട
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 12:48 pm

ബംഗ്ലാദേശ് പ്രീമിയര്‍ രങ്ക്പൂര്‍ റൈഡേഴ്‌സിന് ആവേശകരമായ വിജയം. ഫോര്‍ച്ചൂണ്‍ ബാരിഷലിനെ ഒരു വിക്കറ്റിനാണ് ബാരിഷല്‍ പരാജയപെടുത്തിയത്.

മത്സരത്തില്‍ രങ്ക്പൂരിനായി ബംഗ്ലാദേശ് താരം അബു ഹൈദര്‍ അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച പ്രകടമാണ് നടത്തിയത്. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 3.00 ആണ് അബുവിന്റെ ഇക്കോണമി.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ അബുവിന് സാധിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്‍ ആയിരുന്നു. 2017ല്‍ രങ്ക്പൂരിനെതിരെയായിരുന്നു ഷാക്കീബ് ഈ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തില്‍ 16 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്.

അതേസമയം സഹൂര്‍ അഹമ്മദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഫോര്‍ച്ചൂണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാരിഷല്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് ആണ് നേടിയത്.

ഫോര്‍ച്ചൂണ്‍ ബാറ്റിങ് നിരയില്‍ കെയ്ല്‍ മയേഴ്‌സ് 27 പന്തില്‍ 46 റണ്‍സും തമിം ഇക്ബാല്‍ 20 പന്തില്‍ നേടി മികച്ച പ്രകടനം നടത്തി. റൈഡേഴ്സ് ബൗളിങ് നിരയില്‍ അബു അഞ്ച് വിക്കറ്റും ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റൈഡഴ്സ് 19.3 ഓവറില്‍ ഒരു വിക്കറ്റ് ലക്ഷ്യം മറികടക്കുകയായിരുന്നു.

രങ്ക്പൂര്‍ ബാറ്റിങ് നിരയില്‍ ബ്രാന്‍ഡന്‍ കിങ് 22 പന്തില്‍ 45 റണ്‍സും ഷാകീബ് അല്‍ ഹസന്‍ 15 പന്തില്‍ 29 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബാരിഷല്‍ ബൗളിങ് നിരയില്‍ മെഹതി ഹസന്‍ മിറാസ്, ഒബദ് മക്കോയ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും കെയ്ല്‍ മയേഴ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Abu Hider great performance in BPL