| Thursday, 28th May 2020, 8:25 pm

ആഗോള കമ്പനികള്‍ ഒന്നാകെ ജിയോയിലേക്ക്; വന്‍ നിക്ഷേപം നടത്താന്‍ അബുദാബിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ടെലി കോം ഭീമന്‍ റിലയന്‍സ് ജിയോയിലേക്ക് അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി നിക്ഷേപം നടത്തുന്നു. മുദബാല ഇന്‍വെസ്റ്റ് കമ്പനിയാണ് ഒരു ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നത്.

ഔദ്യോഗിക തലങ്ങളില്‍ നിന്നും റോയിട്ടേര്‍സിനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.ഈ നിക്ഷേപമുള്‍പ്പടെ 10 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപമാണ് ജിയോയില്‍ ഒരു മാസത്തിനിടെ നടന്നത്.

നേരത്തെ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്ത ഇക്വുറ്റി പാര്‍ട്ണേര്‍സ്, ജെനറല്‍ അറ്റ്ലാന്റിക് എന്നീ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

അമേരിക്കന്‍ സ്വകാര്യ നിക്ഷേപ കമ്പനിയായ കെ.കെ.ആര്‍ ജിയോയുടെ 11,367 കോടി രൂപയുടെ നിക്ഷേപം നടത്തുന്നെന്നറിയിച്ചിരുന്നു. ജിയോ പ്ലാറ്റ് ഫോമിന്റെ 2.32 ശതമാനം ഓഹരിയാണ് കമ്പനി സ്വന്തമാക്കുന്നത്.

ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി ഉടമയാണ് ഇപ്പോള്‍ ഫേസ്ബുക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more