അബുദാബിയില്‍ നിന്നും ജിയോയിലേക്ക് വീണ്ടും ഓഹരി ഒഴുക്ക്, ഒന്നരമാസത്തിനുളളില്‍ നടന്നത് 97000 കോടിയുടെ ഓഹരി വില്‍പ്പന, ജിയോയുടെ പോക്ക് എങ്ങോട്ട്
national news
അബുദാബിയില്‍ നിന്നും ജിയോയിലേക്ക് വീണ്ടും ഓഹരി ഒഴുക്ക്, ഒന്നരമാസത്തിനുളളില്‍ നടന്നത് 97000 കോടിയുടെ ഓഹരി വില്‍പ്പന, ജിയോയുടെ പോക്ക് എങ്ങോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2020, 9:50 pm

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി സ്വന്തമാക്കാന്‍ അബുബാദി ഉടമസ്ഥതയിലുള്ള കമ്പനി എ.ഡി.ഐ.എ (അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി). ജിയോ പ്ലാറ്റ്‌ഫോമിന്റെ 1.16 ശതമാനം ഓഹരിയാണ് എ.ഡി.ഐ.എ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനായി 5,683.50 കോടിയുടെ നിക്ഷേപമാണ് അബുബാദി കമ്പനി നടത്തുന്നത്.

97,885.65 കോടി യുടെ ഓഹരി വില്‍പ്പനയാണ് റിലയന്‍സ് ഏഴാഴ്ചക്കുള്ളില്‍ നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോമിന്റെ 21.06 ശതമാനം ഓഹരിയാണ് ഏഴാഴ്ചക്കുള്ളില്‍ വിറ്റത്. നേരത്തെ അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുദബാല ഇന്‍വെസ്റ്റ് കമ്പനി 1.85 ശതമാനം ഓഹരി നിക്ഷേപം ജിയോയില്‍ നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്ത ഇക്വുറ്റി പാര്‍ട്‌ണേര്‍സ്, ജെനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി ഉടമയാണ് ഇപ്പോള്‍ ഫേസ്ബുക്ക്.

അമേരിക്കന്‍ സ്വകാര്യ നിക്ഷേപ കമ്പനിയായ കെ.കെ.ആര്‍ ജിയോയുടെ 11,367 കോടി രൂപയുടെ നിക്ഷേപം നടത്തുന്നെന്നറിയിച്ചിരുന്നു. ജിയോ പ്ലാറ്റ് ഫോമിന്റെ 2.32 ശതമാനം ഓഹരിയാണ് കമ്പനി സ്വന്തമാക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വ്യാപക ഓഹരി വില്‍പ്പന നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ