അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്‌യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നുമാണ് അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തിരിക്കുന്നത്. അറബിയിലും ഇംഗ്ലീഷിലും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീപാവലി ആഘോഷം നടക്കവെയാണ് അബുദാബി കിരീടാവകാശിയുടെ ആശംസ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്.
On the occasion of Diwali, the festival of lights, we congratulate all those who celebrate around the world, and wish them continued prosperity and progress.
— محمد بن زايد (@MohamedBinZayed) November 13, 2020
ഇതിനിടെ അബുദാബിയില്‍ ഒരുങ്ങുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. അബുദാബിയിലെ അബു മുറൈഖയിലാണ് ക്ഷേത്രം ഒരുങ്ങുന്നത്. 2022 ല്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ യു.എ.ഇ വിദേശ കാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന്‍ ക്ഷേത്ര നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഇവിടേക്ക് സന്ദര്‍ശനം നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Abu Dabi Crown prince wishes on Diwali