തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ബിജി മോള്‍ എം.എല്‍.എ ആസ്വദിക്കുകയായിരുന്നു എന്ന പ്രസ്താവനയില്‍ കെ.സി അബു മാപ്പ് പറഞ്ഞു. പ്രസ്താവന നിരുപാതികം പിന്‍വലിച്ച് മാപ്പ് പറയുന്നതായി അബു അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രസ്താവന പിന്‍വലിച്ച് അബു പരസ്യമായി മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രസ്താവനയില്‍ കോണ്‍ഗ്രസ് വിയോജിക്കുന്നതായും സുധീരന്‍ പറഞ്ഞിരുന്നു.
മാപ്പ് പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്‌കാരത്തിന് യോജിക്കാത്ത പ്രസ്താവനയാണ് അബുവിന്റെതെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിബു ബേബി ജോണും നേരത്തെ രംഗത്ത് വന്നിരുന്നു. അബുവിന്റെ പ്രസ്താവ ദൗര്‍ഭാഗ്യകരമാണെന്നും ദുഷ്ടന് ദുഷ്ട വിചാരവും കള്ളന് കള്ള വിചാരവും എന്നത് പോലെയാണ് കാര്യങ്ങളെന്നുമാണ് അദ്ദേഹം പറഞ്ഞത്
ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ലെന്നും. അവര്‍ രണ്ടുപേരും അത് ആസ്വദിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ലെന്നുമാണ് കെ.സി അബു പറഞ്ഞിരുന്നത്. ബിജി മോള്‍ പ്രേമസല്ലാപത്തിലായിരുന്നെന്നാണ് എം.എ വാഹിദ് പറഞ്ഞിരുന്നത്.
മന്ത്രി ഷിബു ബേബിജോണ്‍, കെ.സി അബു, എം.എ വാഹിദ് എന്നിവര്‍ക്കെതിരെ ബിജി മോള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.