| Friday, 29th October 2021, 3:56 pm

സമീര്‍ വാങ്കഡെയുടെ സുഹൃത്താണ് കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ച കാഷീഫ് ഖാനെന്ന് ആരോപണം; അതെല്ലാം പച്ചക്കള്ളമെന്ന് വാങ്കഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.

ആഡംബര കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. വാങ്കഡെയുടെ സുഹൃത്താണ് കാഷീഫ് ഖാനെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.

എന്നാല്‍ നവാബ് മാലിക്ക് പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് വാങ്കഡെ പറയുന്നത്.
തനിക്കൊന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും സമീര്‍ വാങ്കഡെ പ്രതികരിച്ചു.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം
വാങ്കഡെയ്‌ക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുംബൈ പൊലീസ് നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് വ്യാഴാഴ്ച ഉപാധികളോടെ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Absolutely a lie’: Sameer Wankhede on Nawab Malik’s allegation of inaction against cruise party organiser

We use cookies to give you the best possible experience. Learn more