| Sunday, 6th December 2020, 2:35 pm

കഥാപാത്രത്തിന് ആവശ്യമുള്ള രൂപം സൂക്ഷ്മമായി വിവരിച്ചാല്‍ അത് ബോഡി ഷെയ്മിങ്ങാവും; ഓഡിഷന്‍ നടത്തുന്നതിനെക്കുറിച്ച് എബ്രിഡ് ഷൈന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന സിനിമയിലേക്ക് പുതുമുഖതാരങ്ങളെ ഓഡിഷന്‍ ചെയ്യുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

നായിക ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ആളുകളെയാണ് തേടുന്നതെന്നാണ് എബ്രിഡ് ഷൈന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ മുന്‍ചിത്രങ്ങളിലെല്ലാം ഓഡിഷന്‍ വഴിയാണ് നടീനടന്‍മാരെ തെരഞ്ഞെടുക്കുന്നതെന്നും ആക്ഷന്‍ ഹീറോ ബിജുവിലെ അരിസ്റ്റോ സുരേഷ്, പൂമരത്തിലെ കുട്ടികള്‍ എന്നിവരെയെല്ലാം തെരഞ്ഞെടുത്തത് അങ്ങനെയാണെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.

ഓഡിഷന് വിളിക്കുമ്പോള്‍ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവവും പറയാന്‍ കഴിയില്ലെന്നും ആവശ്യമുള്ള രൂപം തെരഞ്ഞെടുക്കാറാണ് പതിവെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ കഥാപാത്രത്തെ സൂക്ഷ്മമായി വിവരിച്ചാല്‍ അതു ചിലപ്പോള്‍ ബോഡിഷെയിമിങ്ങായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നും അദ്ദേഹം പറഞ്ഞു.

ഓഡിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം കിട്ടാതെ വരുമ്പോള്‍ അവര്‍ കരുതുക തനിക്ക് എല്ലാ ഗുണങ്ങളും ഉണ്ടല്ലോ എന്നും എന്നിട്ടും എന്തുകൊണ്ട് തെരഞ്ഞെടുത്തില്ലെന്നുമാണെന്നും എബ്രിഡ് ഷൈന്‍ പറയുന്നു. എല്ലാവരും മിടുക്കരാണെങ്കിലും അനുയോജ്യരായവരെ തെരഞ്ഞെടുക്കാനേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ഹീറോ ബിജു സിനിമയില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ബോഡി ഷെയ്മിങ്ങും ഉണ്ടായിരുന്നതായി നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയിലെ പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള ചില രംഗങ്ങളിലാണ് സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ഉള്‍പ്പെട്ടിരുന്നതായി വിമര്‍ശനങ്ങള്‍ വന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abrid Shine about film auditions

We use cookies to give you the best possible experience. Learn more