അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് അബ്രഹാം ഓസ്‌ലർ. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രം ഇന്ന് ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്.
ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ട്. മമ്മൂട്ടി ഓസ്‌ലറിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ ഉയർന്നിരുന്നു. അലക്‌സാണ്ടർ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 2020ല്‍ റിലീസ് ചെയ്ത അഞ്ചാം പാതിര ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഒരു ഇമോഷണൽ ത്രില്ലര്‍ ആണ്. അഞ്ചാം പാതിരക്ക് പുറമെ ഫീനിക്സ്, ഗരുഡൻ തുടങ്ങിയ ത്രില്ലർ ചിത്രങ്ങൾക്കും മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയിട്ടുണ്ട്.
ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.