| Saturday, 9th March 2024, 6:15 pm

നിർത്തിയിടത്തു നിന്ന് തുടങ്ങാൻ ഓസ്‌ലർ വീണ്ടും വരുന്നു; ഒ.ടി.ടി റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയത ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തു വന്നു. മാർച്ച് 20 മുതൽ ഓസ്‌ലർ ഹോട് സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങും.

ജനുവരി 11ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കൂടാതെ ചിത്രം ബോക്സ് ഓഫീസിൽ കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തിയിരുന്നു.

അലക്‌സാണ്ടർ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 2020ല്‍ റിലീസ് ചെയ്ത അഞ്ചാം പാതിര ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ഒരു ഇമോഷണൽ ത്രില്ലര്‍ ആണ്. അഞ്ചാം പാതിരക്ക് പുറമെ ഫീനിക്സ്, ഗരുഡൻ തുടങ്ങിയ ത്രില്ലർ ചിത്രങ്ങൾക്കും മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയിട്ടുണ്ട്.

ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍.

Content Highlight: Abraham osler  OTT release date out

We use cookies to give you the best possible experience. Learn more