| Saturday, 8th February 2020, 7:17 pm

ഷാഹീന്‍ബാഗ് ഫലിക്കില്ലെന്ന് സര്‍വ്വേകള്‍; ദല്‍ഹിയില്‍ ബി.ജെ.പിയുടെ നില പരുങ്ങലിലെന്ന് എ.ബി.പി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ എ.ബി.പി ന്യുസും സി വോട്ടറും പുറത്തു വിട്ട സര്‍വ്വേ ഫലത്തില്‍ ബി.ജെ.പിയുടം നില പരുങ്ങലില്‍. ഷാഹീന്‍ബാഗ് പ്രതിഷേധ സമരത്തെ അടിസ്ഥാനമാക്കിയുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എ.ബി.പി ന്യൂസിന്റെ എക്‌സിറ്റ് പോള്‍ ഫലം. അമിത് ഷായുടെയും മോദിയുടെയും നേതൃത്വത്തില്‍ വന്‍ പ്രചരണം നടത്തിയ ബി.ജെ.പിക്ക് അഞ്ച് മുതല്‍ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആം ആദ്മി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. 44 മുതല്‍ 63 സീറ്റ് വരെ ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015 ല്‍ ആം ആദ്മിക്കൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഷഹീന്‍ബാഗ് വിഷയം ഉള്‍പ്പെടെ തങ്ങള്‍ക്കനുകൂലമാകുമെന്ന വിലയിരുത്തലിലായിരുന്നു കോണ്‍ഗ്രസ്.

We use cookies to give you the best possible experience. Learn more