കോഴിക്കോട്: ഫോട്ടോഷോപ്പ് നടത്തി ബി.ജെ.പി നേതൃത്വം വെട്ടിലാകുന്നത് ഇത് ആദ്യ സംഭവമല്ല. മോദി സര്‍ക്കാരിന്റെ വികസനങ്ങളെന്ന പേരില്‍ മറ്റു രാജ്യങ്ങളുടെ ചിത്രവും, മോദി സന്ദര്‍ശിക്കുന്നതെന്ന പേരില്‍ പലസ്ഥലങ്ങളും കൃത്യമമായി ഉണ്ടാക്കി ബി.ജെ.പി അനുകൂല പേജുകള്‍ പലപ്പോഴും വെട്ടിലായിട്ടുണ്ട്.
കുമ്മനത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലാരംഭിച്ച ജനരക്ഷാ യാത്രയിലും മറിച്ചായിരുന്നില്ല സംഭവങ്ങള്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആള്‍ക്കൂട്ടത്തെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമാക്കിയായിരുന്നു ബി.ജെ.പിയുടെ പുതിയ ഫോട്ടോഷോപ്പ്.
ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഔട്ട്സ്പോക്കന്‍ ഫേസ്ബുക് ട്രോള്‍ പേജിലായിരുന്നു സണ്ണിയെ കാണാനെത്തിയ ജനക്കൂട്ടത്തെ അമിത്ഷാ ആരാധകരാക്കി ചിത്രീകരിച്ചത്. ഇത് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും കൈയോടെ പിടികൂടി വാര്‍ത്തായാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എ.ബി.പി ന്യൂസും കേരളാ ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് വാര്‍ത്തയാക്കിയിരിക്കുകയാണ്.
നേരത്തെ ചിത്രം പിടിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പേജില്‍ നിന്നും ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രരിച്ചിരുന്നു. ഇവയടക്കമാണ് സംഘപരിവാറിന്റെ പുതിയ ഫോട്ടോഷോപ്പിനെക്കുറിച്ചുള്ള എ.ബി.പി ന്യൂസിന്റെ വാര്‍ത്ത.
നേരത്തെ ജാഥയെക്കുറിച്ചുള്ള മലയാളത്തിലെ ട്രോളുകളും അമിത് ഷായുടെ പിന്മാറ്റവുമെല്ലാം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോട്ടോഷോപ്പും വാര്‍ത്തയായത്.